2011 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

പുതു തലമുറയ്ക്ക് മതശിക്ഷണം നല്‍കാന്‍ നാം ബദ്ധശ്രദ്ധരാവണം: ഹൈദരലി ശിഹാബ് തങ്ങള്‍

മഞ്ചേരി: വരും തലമുറകളെ മതശിക്ഷണം നല്‍കി വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. "റംസാന്‍ പൊരുളറിയുക, ചിത്തം ശുദ്ധമാക്കുക" എന്ന പ്രമേയത്തില്‍ നടക്കുന്ന  എസ്.കെ.എസ്.എസ്.എഫ് റംസാന്‍ കാമ്പയിന്റെയും ജാമിഅ ഇസ്‌ലാമിയ 20-ാം വാര്‍ഷികത്തിന്റെയുംഭാഗമായി സംഘടിപ്പിച്ച പഞ്ചദിന പ്രഭാഷണപരിപാടി ടൗണ്‍ഹാളില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു തങ്ങള്‍.
നന്മയും സൗഹൃദവും ശക്തിപ്പെടുത്താനും തെറ്റായ പ്രവണതകളെ ഇല്ലായ്മചെയ്യാനും വ്രതാനുഷ്ഠാനം പ്രയോജനപ്പെടണമെന്നും തങ്ങള്‍ പറഞ്ഞു. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തി. പി.പി. മുഹമ്മദ്‌ഫൈസി അധ്യക്ഷതവഹിച്ചു. പി.കെ. ഷാഹുല്‍ഹമീദ്, ആഷിക് കുഴിപ്പുറം, പി. ഉബൈദുള്ള എം.എല്‍.എ, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, അഡ്വ. യു.എ. ലത്തീഫ്, പി. കുഞ്ഞാണി മുസ്‌ലിയാര്‍, ഒ.ടി. മൂസ മുസ്‌ലിയാര്‍, യാഷിക് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് മുതല്‍ നാലു ദിവസം എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി യുടെ പ്രഭാഷണം ഇവിടെ നടക്കും. ദിവസവും രാവിലെ ഒമ്പതുമണിമുതല്‍ മഞ്ചേരി ടൗണ്‍ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

2011 ഫെബ്രുവരി 7, തിങ്കളാഴ്‌ച

തീവ്രവാദത്തിന്റെ പിടിയില്‍നിന്ന് തലമുറയെ രക്ഷിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കണം - ഹൈദരലി ശിഹാബ്തങ്ങള്‍

മഞ്ചേരി: ഭീകര- തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് വളരുന്ന തലമുറയെ രക്ഷിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ അഭിപ്രായപ്പെട്ടു. മഞ്ചേരി ജാമിഅ ഇസ്‌ലാമിയ്യയുടെ ഇരുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ അധ്യക്ഷത വഹിച്ചു.




അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഫക്രുദ്ദീന്‍തങ്ങള്‍, ടി.പി. അബ്ദുള്ളമുസ്‌ലിയാര്‍, സത്താര്‍ പന്തല്ലൂര്‍, റഫീഖ് അഹമ്മദ്, സി. കുഞ്ഞാപ്പുട്ടിഹാജി, പി.പി. കുഞ്ഞാലിമൊല്ല, ബഷീര്‍ പനങ്ങാങ്ങര, ഷാഹുല്‍ഹമീദ് മേല്‍മുറി തുടങ്ങിയവര്‍ പ്രസംഗിച്ചു.



വിദ്യാര്‍ഥി രക്ഷാകര്‍തൃസംഗമം വര്‍ക്കിങ് സെക്രട്ടറി എം. അഹമ്മദ് നാണി ഉദ്ഘാടനംചെയ്തു. എം. ചേക്കുട്ടി അധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍ ഒഴുകൂര്‍, ആഷിഖ് കുഴിപ്പുറം, എം. കുഞ്ഞാപ്പ എന്നിവര്‍ പ്രസംഗിച്ചു.

2010 ജൂൺ 17, വ്യാഴാഴ്‌ച

എസ്.കെ.എസ്.എസ്.എഫ് 'ഹരിത വസന്തം' തുടങ്ങി

മഞ്ചേരി:എസ്.കെ.എസ്.എസ്.എഫിന് കീഴിലുള്ള കാരക്കുന്ന് ജാമിഅ ഇസ്‌ലാമിയ കാമ്പസില്‍ 'ഹരിത വസന്തം' പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ പ്രഥമഘട്ടമായി 370 തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞാപ്പുട്ടി ഹാജി നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പാരമ്പര്യ കൃഷിപഠനം, മാതൃകാ അടുക്കളത്തോട്ടം, ഔഷധസസ്യകൃഷി എന്നിവ നടപ്പാക്കും. ചടങ്ങില്‍ എം. അഹമ്മദ് നാണി അധ്യക്ഷതവഹിച്ചു. ആഷിഖ് കുഴിപ്പുറം, എം. കുഞ്ഞാപ്പ, സൈനുദ്ദീന്‍ ഫൈസി ഊരകം, സലിം സിദ്ദിഖി പൊടിയാട്, മൊയ്തീന്‍കുട്ടി നീലിങ്ങോട് എന്നിവര്‍ പ്രസംഗിച്ചു.

2010 ജൂൺ 16, ബുധനാഴ്‌ച

ജാമിയ ഇസ്ലാമിയ ,ഏറനാട്ടിലെ സുന്നിമക്കള്‍ നെഞ്ചില്‍ കൊണ്ട് നടന്ന സ്വപ്നം ,നാട്ടിക എന്ന പകരക്കാരനില്ലാത്ത നേതാവിന്റെ ഏറെ നാളത്തെ ചിന്തയും അദ്വാനവും ,ആ ജാമിയ ഇന്ന് പുരോപ്രയനത്ത്തിലാണ് ,പാനക്കാട്ടെ പൂന്തെന്നല്‍ സയ്യിദ് മുഹമ്മദ്‌ അലി ഷിഹാബില്‍ തുടക്കം കുറിച്ച മഹനീയ സ്ഥാപനം ഉമരളി ശിഹാബ് തങ്ങളിലൂടെ ഇന്ന് സയ്യിദ് ഹമീദലി ഷിഹാബില്‍ എത്തി നില്‍ക്കുന്നു ,സാധാത്തീങ്ങളുടെ പ്രാര്‍ത്ഥനയും കരസ്പര്‍ഷവും അനുഗ്രഹവും ജാമിആയെ തഴുകി തലോടിയപ്പോള്‍ പാതി വഴിയില്‍ മുടങ്ങി പ്പോയെന്നു പലരും അടക്കം പറഞ്ഞ ജാമിയ പിന്നെ സടകുടഞ്ഞെഴുന്നെല്‍ക്കുകയായിരുന്നു ,പിന്നെ പതുക്കെ മുന്നോട്ടു ,ഒട്ടനവധി സുമനസ്സുകളുടെ നെടുനലത്തെ സ്വപ്നവും വിയര്‍പ്പും ജാമിആ യിലൂടെ ഫലം കാണുകയായിരുന്നു ,കുറ്റപ്പെടുത്തലുകള്‍ ,പരിഹാസങ്ങള്‍, പ്രതിസന്ധികള്‍ ,സാമ്പത്തിക ഞെരുക്കന്ഗ്ഗല്‍ ....എല്ലാം നാഥന്റെ കരുണ കടാക്ഷത്താല്‍ ത്തരണം ചെയ്തു ജമിആ ഇന്നതിന്റെ ലക്ഷ്യത്ത്നടുത്തെത്തിയിരിക്കുന്നു LKG UKG (ENGLISH MEDIUM),LP,UP (ENGLISH&MALAYALAM MEDIUM),HIGH SCOOL(MALAYALAM MEDIUM),+2,ORPHANAGE,MASJID,DARS,............--ഈ സമംബങ്ങളെല്ലാം മലപ്പുറം ജില്ല SKSSF --കീഴിലാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയുമ്പോള്‍ --ഓരോ SKSSFപ്രവര്‍ത്തകന്റെ മനസ്സും അഭിമാനാത്താല്‍ തുടി കൊട്ടുന്നു ,--SKSSFന്റെ കീഴില്‍ നിസ്വര്ത്താരായ ഒരുപറ്റം പ്രവര്ത്തകരടങ്ങുന്ന ഒരു ടീം ജാമിആക്കായി സദാ പ്രവര്ത്തനഗോധയിലുണ്ട് ,അവരുടെ കീഴില്‍ ജാമിയ മുന്നോട്ടു ,സ്വ സമുദായത്തിന്റെ പ്രതീക്ഷക്കൊത്ത് ,ഗുണ കാംക്ഷികളുടെയും നിസ്വാര്ത്തമാധികളുടെയും സഹായവും പിന്തുണയും പ്രാര്ത്തനയും പ്രതീക്ഷിച്ചു,ഇനിയും കീഴാടക്കാന്‍ ഹിമാലയ സമാനം ഉയരരങ്ങലുന്ടെന്ന തിരിച്ചറിവോടെ

2009 ഒക്‌ടോബർ 17, ശനിയാഴ്‌ച

മഞ്ചേരി ആസ്ഥാനമായി അഹ്ലുസുന്നത്തു വൽ ജമാ‍ അത്തിനൊരു ആസ്ഥാന കേന്ദ്രം എന്ന ലക്ഷ്യത്തോടെ 1990 നിർമാണമാരംഭിച്ച മഹത്തായ വിദ്യാഭ്യാസ സാംസ്കാരിക സമുഛയമാണ് ജാമിഅ:ഇസ്ലമിയ്യ: മഞ്ചേരി..
മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് പരിഹാരമെന്ന നിലയിൽ ബഹുമുഖ പദ്ദതികളാണ് ജാമിഅ:ഇസ്ലമിയ്യയിൽ ആവിഷ്ക്കരിച്ചിട്ടുള്ളത്
2000ത്തിൽ skssfമലപ്പുറം ജില്ലാ കമ്മിറ്റി ഏറ്റടുക്കുകയും

2009 ഓഗസ്റ്റ് 29, ശനിയാഴ്‌ച




ഇതു പ്പുരപ്പണിയിലാണ് കൂടുതൽ വിവരങ്ങൽക്ക് jaleelkarakkunnu@gmail മായി ബന്ധപ്പെടുക..





ഇതു പണിപ്പുരയിലാണ് കൂടുതൽ വിവരങ്ങൽക്ക് jaleelkarakkunnu@gmail ബന്ധപ്പെടുക